ഗോപാല്‍ കരുണാനിധിയെ കണ്ടു
ചെന്നൈ : ആഗസ്ത് 16 ബുധനാഴ്ച രാവിലെ നക്കീരന്‍ ഗോപാല്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയെ സന്ദര്‍ശിച്ചു.
അഞ്ച് തമിഴ് തീവ്രവാദികളെയും 51 ടാഡാ തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവുമായാണ് ഗോപാല്‍ വീരപ്പനെ കാണാന്‍ പുറപ്പെടുന്നത്.
ഒപ്പമുണ്ടായിരുന്ന രാജ്കുമാറിന്റെ മക്കളായ ശിവരാജ്കുമാറും രാഘവേന്ദ്രരാജ്കുമാറും രാജ്കുമാറിനുള്ള സന്ദേശമടങ്ങിയ കാസറ്റ് കരുണാനിധിയെ ഏല്‍പ്പിച്ചു. ബന്ദികളെ ഉടനെ മോചിപ്പിക്കാന്‍ വീരപ്പനോടുള്ള അപേക്ഷയടങ്ങിയ ഒരു കാസറ്റും കരുണാനിധിക്ക് കൈമാറിയിട്ടുണ്ട്. കാസറ്റുകളും രാജ്കുമാറിനുള്ള മരുന്നുകളും ഗോപാല്‍ കാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ആഗസ്ത് 16 ബുധനാഴ്ച വൈകുന്നേരമോ ആഗസ്ത് 17 വ്യാഴാഴ്ച രാ വിലെയോ ഗോപാല്‍ കാട്ടിലേക്ക് തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications