കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്തിന് വിദേശത്തു പോകാം

  • By Staff
Google Oneindia Malayalam News

sanjayമുംബൈ: ഹിന്ദി സിനിമാ താരം സഞ്ജയ് ദത്തിന് വിദേശത്തു പോകാന്‍ ടാഡാ കോടതി അനുമതി നല്‍കി. ആഗസ്റ്റ് 24 മുതല്‍ ഒക്ടോബര്‍ 10 വരെ വിദേശത്തു പോകുന്നതിനാണ് അനുമതി .

വിദേശത്ത് മറ്റു താരങ്ങളോടൊപ്പം സ്റ്റേജ് ഷോ യില്‍ പങ്കെടുക്കുന്നതിന് ദത്ത് കോടതിയുടെ അനുമതി ചോദിച്ചിരുന്നു.മുംബൈ സ്ഫോടന പരമ്പരാകേസില്‍ ടാഡാ നിയമ പ്രകാരം ദത്ത് പ്രതിയാ ണ്.

സ്വാതന്ത്യ്രം ദുരുപയോഗം ചെയ്യില്ലെന്നും കേസില്‍ നിന്നു രക്ഷപെടാനുള്ള വഴികള്‍ നോക്കുകയില്ലെന്നുമുള്ള ഉറപ്പിന്‍മേലാണ് പ്രത്യേക ജഡ്ജി പ്രമോദ് കോഡെ സഞ്ജയിന് വിദേശ പര്യടനം അനുവദിച്ചത്. മാത്രമല്ല, കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റിലുള്ള ഹോട്ടലുകളില്‍ മാത്രമേ താമസം പാടുള്ളൂവെന്നും കോടതി നിബന്ധനവച്ചിട്ടുണ്ട്.

കോടതിയുടെ നിബന്ധനകള്‍ പാലിച്ചുകൊള്ളാമെന്ന് ദത്തിന്റെ അഭിഭാഷക കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

യു.എസ്, ഇംഗ്ലണ്ട്, കാനഡ എന്നിവിടങ്ങളിലാണ് ദത്തിന്റെ സംഘം സ്റ്റേജ് ഷോകള്‍ അവതരിപ്പിക്കുന്നത്. 'വാണ്ടഡ് ലൈവ് ' എന്നാണ് പരിപാടിയുടെ പേര്. ദത്തിനെ കൂടാതെ ഷാരുഖ് ഖാന്‍, നമ്രതാ ശിരോദ്കര്‍, സുസ്മിതാ സെന്‍, ജൂഹി ചൗള, ജോണി ലിവര്‍ തുടങ്ങിയ വന്‍ താരനിര പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X