ഷില്ലോംഗില്‍ കര്‍ഫ്യു
ഷില്ലോംഗ് : പൊലീസും തീവ്രവാദികളും തമ്മില്‍ വെടിവെയ്പുണ്ടായതിനെ തുടര്‍ന്ന് ഷില്ലോംഗില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഇവിടെ 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈന്ന്യുട്രെപ്പ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സില്‍ (എച്ച്.എന്‍.എല്‍.സി)എന്ന സംഘടനയില്‍ പെട്ടവരാണ് ആഗസ്ത് 16 ബുധനാഴ്ച പൊലീസുമായി ഏറ്റുമുട്ടിയത്.
സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി രണ്ട് സംഘടനകള്‍ ആഹ്വാനം ചെയ്ത 36 മണിക്കൂര്‍ ബന്ദിനിടയിലാണ് അക്രമം അരങ്ങേറിയത്.












Click it and Unblock the Notifications