നാലു തമിഴ് തീവ്രവാദികളുടെ കേസ് മാറ്റി
ചെന്നൈ: നാലു തമിഴ് തീവ്രവാദികളുടെ ദേശീയസുരക്ഷാനിയമ പ്രകാരമുള്ള കേസ് പിന്‍വലിക്കാന്‍ തമിഴ് നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വീരപ്പന്റെ ആവശ്യപ്രകാരം ഇവരെ മോചിപ്പിക്കുന്നതിനുള്ള ആദ്യപടിയായാണിത്. ഇവര്‍ക്ക് മറ്റു കേസുകളില്‍ ജാമ്യം തേടാന്‍ സഹായകമാണ് ഈ നടപടി.
നാലു പേരെയും തിങ്കളാഴ്ച തിരുച്ചിറപ്പള്ളി ജയിലില്‍ നിന്ന് ഈറോഡിലുള്ള മറ്റൊരു ജയിലിലേയ്ക്ക് മാറ്റിയിരുന്നു. ഈറോഡിലാണ് രാജ്കുമാറിനെയും മറ്റും ബന്ദികളാക്കി പാര്‍പ്പിച്ചിരിക്കുന്നത് .
ടാഡാ നിയമപ്രകാരം തടവില്‍ കഴിയുന്ന അഞ്ചാമത്തെ തീവ്രവാദിയെ മോചിപ്പിക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിച്ചു വരുന്നു. ബന്ദികളുടെയും തീവ്രവാദികളുടെയും മോചനം ഒരേ സമയം നടത്തുന്നതിനാണ് തമിഴ് നാട് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേ സമയം വീരപ്പനുമായി രണ്ടാം വട്ട ചര്‍ച്ചകള്‍ നടത്തുന്നതിന് പ്രത്യേക ദൂതന്‍ ഗോപാല്‍ ബുധനാഴ്ച കാട്ടിലേയ്ക്കു തിരിക്കും.












Click it and Unblock the Notifications