Get Updates
Get notified of breaking news, exclusive insights, and must-see stories!

എയറിന്ത്യാ ഉദ്യോഗസ്ഥന്‍ ആത്മഹത്യാ ഭീഷണിയുയര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ എയര്‍ ഇന്ത്യാ ഓഫീസിലെ നാലാം നിലയില്‍ നിന്ന് ചാടി മരിക്കുമെന്ന് ഭീഷണിയുയര്‍ത്തിയ മുന്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ മണിക്കൂറുകളോളം ഉദ്വേഗം സൃഷ്ടിച്ചു.

തന്റെ റിട്ടയര്‍മെന്റിനു ശേഷമുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് പി.സി. നായര്‍ ആത്മഹത്യാ ഭീഷണിയുയര്‍ത്തിയത്.

നായരുടെ അവകാശവാദം എയര്‍ ഇന്ത്യാ ഹെഡ്ക്വാര്‍ട്ടേഴ്സിനു വിടാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നായര്‍ തന്റെ ഭീഷണിയില്‍ നിന്ന ്പിന്‍വലിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നായരെ കൊണ്ടുപോയി.

നേരത്തെ നായരുടെ അവകാശവാദങ്ങള്‍ക്കനുസരിച്ച് ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യാ കേരളാ മാനേജര്‍ പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ ക്ലിനിക് റൂമില്‍ കയറി വാതിലടച്ച് നായര്‍ നിരാഹാരസമരം നടത്തി.

37വര്‍ഷം എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന പി.സി.നായര്‍ 2000 ഏപ്രില്‍ ഒന്നിനാണ് റിട്ടയര്‍ ചെയ്തത്. 14 വര്‍ഷത്തെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നായര്‍ക്ക് കിട്ടിയിരുന്നില്ല. 14 വര്‍ഷം എയര്‍ ഇന്ത്യയുടെ വിദേശഓഫീസുകളിലാണ് നായര്‍ ജോലി ചെയ്തത് എന്ന കാരണത്താലാണ് ആനുകൂല്യങ്ങള്‍ നഷ്ടമായത്.

ഇന്ത്യയില്‍ നിയമിതരായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിദേശത്തു നിയമിതരായവര്‍ക്ക് എയര്‍ ഇന്ത്യ നല്‍കാറില്ല. ഇന്ത്യയില്‍ നിയമിതരായ ഉദ്യോഗസ്ഥരെ വിദേശത്തേക്ക് മാറ്റുമ്പോള്‍ അവര്‍ക്ക് പുതിയ നിയമനം നല്‍കാറാണ് പതിവ്. എന്നാല്‍ നായരെ ഹോങ്കോങ്ങില്‍ നിയമിക്കുമ്പോള്‍ ഈ കീഴ്വഴക്കം പാലിച്ചില്ല.

ആസ്ട്രലേലിയയില്‍ 1974ല്‍ നിയമിച്ചത് പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ്. ഇതനുസരിച്ച് ആസ്ട്രേലിയയിലെ നിയമമനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നായര്‍ക്ക് കിട്ടേണ്ടതായിരുന്നു. പക്ഷേ ആസ്ട്രേലിയയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ കരാര്‍ റദ്ദാക്കാത്തതിനാല്‍ നായര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചില്ല.

അതിനാല്‍ തനിക്ക് എയര്‍ഇന്ത്യയുടെ ഇന്ത്യയില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കേണ്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നാണ് നായരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+