വ്യാപാരിയെ തട്ടിക്കൊണ്ടുപോയി
തലശേരി: വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘം 12 ലക്ഷം രൂപ ആവശ്യപ്പെട്ടു. തലശേരിക്കടുത്ത് കുട്ടിമാക്കൂല്‍ സ്വദേശി കല്ലിക്കണ്ടി മൊയ്തുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
ടെമ്പിള്‍ ഗേറ്റിനടുത്തുവെച്ചാണ് സംഭവം. കാറില്‍ പോവുകയായിരുന്ന മൊയ്തുവിനെ ജീപ്പിലെത്തിയ ഒരു സംഘം തടഞ്ഞുവെച്ച് പിടിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു.
പൊലീസ് കേസെടുത്തിട്ടുണ്ട്. 12 ലക്ഷം നല്‍കണമെന്നാണ് സംഘം മൊയ്തുവിന്റെ ബന്ധുക്കളോട് ഫോണില്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ആന്ധ്രയിലേക്ക് കൊണ്ടുപോവുമെന്നാണ് ഭീഷണി.
കണ്ണിച്ചിറ പാലത്തിനടുത്ത് ഹാര്‍ഡ്വെയര്‍ഷാപ്പ് നടത്തുകയാണ് മൊയ്തു.












Click it and Unblock the Notifications