കേരളകര്‍ഷകരുടെ ദുരിതത്തിന് കാരണം കേന്ദ്രം : നഞ്ചുണ്ടസ്വാമി

കൊച്ചി : കേരളത്തിലെ കര്‍ഷകര്‍ ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് കര്‍ഷകനേതാവ് പ്രഫ എം.ഡി.നഞ്ചുണ്ടസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശശക്തികള്‍ക്ക് വഴങ്ങുന്ന സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനസംഖ്യയുടെ 75 ശതമാനം വരുന്ന കര്‍ഷകരുടെ നിലനില്‍പ്പിനായി ഇന്ത്യ ലോകവ്യാപാരസംഘടനയില്‍ നിന്നും പിന്‍മാറണം.വിദേശരാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുത്തതോടെ പച്ചമുളക് പോലും താമസിയാതെ വിദേശത്ത് നിന്നും എത്തും.പാചകത്തിന് എണ്ണ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ മുതിര്‍ന്നത് ആരും ആവശ്യപ്പെടാതെയാണ്-അദ്ദേഹം പറഞ്ഞു.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ്. സമസ്ത സാധനങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതോടെ രാജ്യത്തെ കര്‍ഷകരുടെ നിലനില്‍പ്പ് ഭീഷണിയിലാകും. ഏറ്റവും വലിയ കര്‍ഷകനെന്നാല്‍ ഏറ്റവും വലിയ കടക്കാരന്‍ എന്ന അവസ്ഥയാണിന്ന്-നഞ്ചുണ്ടസ്വാമി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ വളംസബ്സിഡി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ കര്‍ഷകര്‍ക്ക് മറ്റ് പല പേരുകളിലും സബ്സിഡി നല്‍കുന്നുണ്ടെന്നും നഞ്ചുണ്ടസ്വാമി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+