പെട്രോള്‍ബങ്ക് കൊള്ളയടിച്ചു
കൊച്ചി: കൊച്ചിയില്‍ ഷേണായീസ് ജംഗ്ഷനിലുള്ള പെട്രോള്‍ ബങ്കില്‍ നിന്നും ആഗസ്ത് 15 ചൊവാഴ്ച്ച മോഷ്ടാക്കള്‍ പണം കവര്‍ന്നു. ഒരു മാസം മുമ്പും ഈ പെട്രോള്‍ ബങ്ക് കൊള്ളയടിക്കപ്പെട്ടിരുന്നു.
കുന്നത്ത്പറമ്പില്‍ സെയിസ് ആന്റ് സര്‍വീസിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കള്‍ ആദ്യം പെട്രോള്‍ നിറച്ച കുപ്പി കൗണ്ടറിലേക്ക് എറിഞ്ഞു. തുടര്‍ന്ന് തോക്കുചൂണ്ടി അക്രമി കൗണ്ടറില്‍ നിന്ന് പണമെടുത്ത് കടന്നുകളയുകയായിരുന്നു. 30,000 രൂപയാണ് കവര്‍ന്നത്.
മോഷ്ടാക്കള്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. അത് കളിതോക്കാണെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസം മുമ്പ് ഈ പെട്രോള്‍ ബങ്കില്‍ നിന്ന് മോഷ്ടാക്കള്‍ 20000 രൂപ കൊള്ളയടിച്ചിരുന്നു.












Click it and Unblock the Notifications