ഇറാഖിനു നേരെ വീണ്ടും വ്യോമാക്രമണം
അങ്കാര: ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രസേന വീണ്ടും വ്യോമാക്രമണം നടത്തി. തലസ്ഥാനമായ ബാഗ്ദാദിന് വടക്കുവശത്തുള്ള മോസൂളിലെ ഇറാഖി സൈനിക ആസ്ഥാനങ്ങളിലാണ് യു.എസ്. ജെറ്റ് വിമാനങ്ങള്‍ ചൊവാഴ്ച ബോംബാക്രമണം നടത്തിയത്.
എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് സഖ്യരാഷ്ട്രസേന ആക്രമണം നടത്തിയതെന്ന് ഇറാഖ് ആരോപിച്ചു. ''ജനങ്ങള്‍ പാര്‍ക്കുന്ന സ്ഥലത്താണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഉടന്‍തന്നെ മിസൈലുകള്‍ കൊണ്ട് തിരിച്ചടിച്ചതിനാല്‍ അവര്‍ക്ക് പിന്മാറേണ്ടി വന്നു'', സൈനികവക്താവിനെ ഉദ്ധരിച്ച് ഇറാഖി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ആക്രമണം നടത്തിയ വിമാനങ്ങളെല്ലാം തെക്കന്‍ തുര്‍ക്കിയിലെ ഇന്‍സിര്‍ലിക്ക് എയര്‍ബേസില്‍ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ടെന്ന് അമേരിക്കന്‍ സൈനികവക്താവ് അറിയിച്ചു.












Click it and Unblock the Notifications