കെട്ടിടനിര്‍മാണരംഗം പ്രതിസന്ധിയില്‍
കൊച്ചി: സിമന്റ് വ്യാപാരികളും കമ്പനികളും ഒത്തുകളിച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചതോടെ കേരളത്തിലെ കെട്ടിടനിര്‍മാണരംഗം കടുത്ത പ്രതിസന്ധിയിലേക്ക്. വില കുറക്കാന്‍ തയാറായില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരളഘടകം മുന്നറിയിപ്പ് നല്‍കി.
മൂന്ന് മാസത്തിനുള്ളില്‍ സിമന്റ് വിലയില്‍ 50 രൂപയുടെ വര്‍ധനവാണുണ്ടായത്. വില്പനയിലുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെയാണ് വിപണിയുടെ നിയന്ത്രണം വ്യാപാരികള്‍ കയ്യടക്കിയത്. കൃത്രിമ ദൗര്‍ലഭ്യം സൃഷ്ടിച്ചാണ് വില കൂട്ടുന്നതെന്ന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ 135 രൂപയായിരുന്ന സിമന്റ് മൊത്തവില ജൂണില്‍ ഒറ്റയടിക്ക് 145 ആയി ഉയര്‍ന്നു. ജൂലായില്‍ ഇത് 160 ആയി. ചില്ലറ വില്പനനിരക്ക് 150 രൂപയില്‍ നിന്ന് 185 ആയും ഉയര്‍ന്നു. ഇതേ രീതിയിലുള്ള വിലക്കയറ്റം 1975ലും വ്യാപാരികള്‍ സൃഷ്ടിച്ചതായി ബില്‍ഡേഴ്സ് അസോസിയേഷന്‍ പറയുന്നു. ഫ്ലാറ്റ് നിര്‍മാണരംഗം സജീവമായിരുന്നതിനാല്‍ വ്യാപാരികള്‍ക്ക് അനുകൂലമായ സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതോടെ വില താഴ്ന്നു. പക്ഷേ ഇതിനകം വ്യാപാരികളും ഇടനിലക്കാരും കൊള്ളലാഭമുണ്ടാക്കിയിരുന്നു.
വില താഴ്ത്താന്‍ വ്യാപാരികള്‍ തയാറായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ വി.എസ്.കെ. മൂര്‍ത്തി, പി.കെ. രാമചന്ദ്രന്‍, ഫസല്‍ അലി എന്നിവര്‍ പറഞ്ഞു. കരാറുകാരുടെയും നിര്‍മാതാക്കളുടെയും കണ്‍സോര്‍ഷ്യം രൂപീകരിച്ച് സിമന്റ് നേരിട്ട് ഇറക്കുമതി ചെയ്യാനാണ് അസോസിയേഷന്റെ നീക്കം.












Click it and Unblock the Notifications