ഇന്ത്യന്‍ കമ്പനികള്‍ മുന്‍ നിരയില്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ സ്ഥാനം പിടിച്ചു. ഹിന്ദുസ്ഥാന്‍ ലീവറും റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് ഈ ബഹുമതിക്കര്‍ഹമായത് . ഏറ്റവും നന്നായി മാനേജ്ചെയ്യപ്പെടുന്ന 100 കമ്പനികളുടെ നിരയിലാണ് ഇവയുടെ സ്ഥാനം.
യു. എസ് മാസിക ' ഇന്‍ഡസ്ട്രി വീക്ക് ' തയ്യാറാക്കിയ ലിസ്റ്റിലാണ് ഇന്ത്യന്‍ കമ്പനികള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതു തുടര്‍ച്ചയായ രണ്ടാം തവണയാണ് ലീവറും റിലയന്‍സും ഈ ബഹുമതിക്കര്‍ഹമാകുന്നത്. എല്ലാ വര്‍ഷവും ഇന്‍ഡസ്ട്രി വീക്ക് തെരഞ്ഞെടുപ്പു നടത്താറുണ്ട്.
ഏഷ്യയല്‍ നിന്നു തന്നെ വളരെ കുറച്ചു കമ്പനികളേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ഇന്ത്യയെ കൂടാതെ ജപ്പാനില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള കമ്പനികള്‍ മാത്രമേ ഏഷ്യയില്‍ നിന്നുള്ളൂ.
ഇന്‍ഡസ്ട്രി വീക്ക് തയ്യാറാക്കുന്ന ലോകത്തിലെ 1000 വലിയ കമ്പനികളുടെ ലിസ്റ്റില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന 100 കമ്പനികളാണ് മുന്‍ നിരയില്‍ എത്തുന്നത.്
മാസികയുടെ എഡിറ്റര്‍ ജോണ്‍ ബ്രാന്റ് വ്യാഴാഴ്ച മികച്ച കമ്പനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.












Click it and Unblock the Notifications