കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വീണ്ടും വാദം
ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടന പരമ്പര കേസ് ആഗസ്റ്റ് 29 നു വീണ്ടും വാദം കേള്‍ക്കുന്നതിന് പ്രത്യേക ജഡ്ജി എം. തനികചെല്ലം മാറ്റി വച്ചു. പി. ഡി. പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി, അല്‍ ഉമ പ്രസിഡന്റ് എസ്. എ. ബാഷ എന്നിവര്‍ ഉള്‍പ്പെടെ 167 പ്രതികളെ വന്‍ സുരക്ഷാ സന്നാഹത്തോടെ ആഗസ്ത് 17വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി.
ഇവര്‍ക്ക് 16,446 പേജുകളുള്ള കുറ്റപത്രം നല്‍കി. കുറ്റ പത്രം തമിഴിലാണ് നല്‍കിയത്. തമിഴില്‍ കുറ്റപത്രം സ്വീകരിക്കാമോയെന്ന് മദനിയോടും മലയാളികളായ മറ്റ് ഏഴു പ്രതികളോടും കോടതി ആരാഞ്ഞിരുന്നു. തങ്ങള്‍ക്ക് മലയാളത്തില്‍ കുറ്റപത്രം നല്‍കണമെന്നാവശ്യപ്പെട്ട് മദ നിയും മറ്റും നല്‍കിയ ഹര്‍ജി ചെന്നൈ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്.
പ്രോസിക്യൂഷന്‍ എതിര്‍ത്തതിനാല്‍ മദനിക്കും മലയാളികളായ മറ്റു പ്രതികള്‍ക്കും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അവരുടെ അഭിഭാഷകന്‍ ആഗസ്ത് എട്ടിനു നല്‍കിയിരുന്ന ഹര്‍ജിയിന്‍മേല്‍ കോടതി തീരുമാനമെടുത്തില്ല.
താന്‍ ഉള്‍പ്പെടെ 57 പേര്‍ ഇനിയും അഭിഭാഷകരെ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കേസില്‍ ഒരു തവണ കൂടെ വാദം കേള്‍ക്കണമെന്ന് അല്‍ ഉമ നേതാവ് കമാല്‍ പാഷ കോടതിയോടഭ്യര്‍ത്ഥിച്ചു. തന്നെ മറ്റുള്ളവരോടൊപ്പം കോയമ്പത്തൂര്‍ ജയിലിലേയ്ക്കു മാറ്റണമെന്ന പാഷയുടെ അപേക്ഷ കോടതി അനുവദിച്ചു. അടുത്ത വാദത്തിനു മുമ്പായി അഭിഭാഷകരെ നിയമിക്കണമെന്ന് കോടതി പ്രതികളോടാവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications