മഹേന്ദ്ര ചൗധരി ദില്ലിയില്‍
ദില്ലി : ഫിജിയിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി മഹേന്ദ്ര ചൗധരി ആഗസ്ത് 16 ബുധനാഴ്ച ദില്ലിയിലെത്തി. പ്രധാനമന്ത്രി വാജ്പേയിയുടെ ക്ഷണപ്രകാരമാണ് ചൗധരി എത്തിയിട്ടുള്ളത്.
ആഗസ്ത് 18 വെള്ളിയാഴ്ച മഹേന്ദ്ര ചൗധരി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും വിദേശകാര്യമന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫിജിയില്‍ വംശീയ ഐക്യം നിലനിര്‍ത്തുന്നതിനെക്കുറിച്ചും ഒരു ജനാധിപത്യസര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നതിനെ സംബന്ധിച്ചുമായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍.
ഭാര്യയോടൊപ്പം എത്തിയ ചൗധരിയെ കൃഷി വകുപ്പ് സഹമന്ത്രി ചൗബാസിംഗും ഹരിയാനാ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയും ചേര്‍ന്ന് സ്വീകരിച്ചു. ഫിജിയില്‍ നടന്ന അട്ടിമറിക്ക് ശേഷം തടവിലായ ചൗധരി കഴിഞ്ഞ മാസമാണ് മോചിതനായത്.












Click it and Unblock the Notifications