Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപാല്‍ കാട്ടിലേയ്ക്കു തിരിച്ചു

ചെന്നൈ: കന്നഡ സിനിമാ താരം രാജ്കുമാറിനെയും മറ്റു മൂന്നു പേരെയും മോചിപ്പിക്കുന്നതിനുള്ള ദൗത്യവുമായി നക്കീരന്‍ ഗോപാല്‍ വീണ്ടും കാട്ടിലേയ്ക്കു തിരിച്ചു. ഇതു രണ്ടാം തവണയാണ് മോചനദൗത്യവുമായി ഗോപാല്‍ കാടുകയറുന്നത്.

ആഗസ്റ്റ് 17 വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗോപാല്‍ യാത്ര തിരിച്ചത്. വീരപ്പന്റെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള തമിഴ് നാട്, കര്‍ണാടക സര്‍ക്കാരുകളുടെ ഉത്തരവുകളുടെ വെളിച്ചത്തില്‍ ഗോപാല്‍ വീരപ്പനുമായി സംഭാഷണം നടത്തും.

മൈസൂര്‍ ജയിലില്‍ കഴിയുന്ന 51 തടവുകാരുടെ ടാഡാ നിയമ പ്രകാരമുള്ള കേസുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവും അഞ്ചു തമിഴ് തീവ്രവാദികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള തമിഴ് നാട് സര്‍ക്കാര്‍ ഉത്തരവുമായാണ് ഗോപാല്‍ പുറപ്പെട്ടിരിക്കുന്നത്.

ഗോപാലിനൊപ്പം സഹപ്രവര്‍ത്തകരായ ശിവസുബ്രഹ്മണ്യം, സുബു, ബാലമുരുഗന്‍ എന്നിവരും ഇത്തവണ കാട്ടിലേയ്ക്കു തിരിച്ചിട്ടുണ്ട്.

തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള മറുപടിക്ക് വീരപ്പന്‍ അനുവദിച്ചിരിക്കുന്ന അന്ത്യ ശാസന സമയം ആഗസ്റ്റ് 19 ന് അവസാനിക്കുകയാണ്. അന്ത്യശാസന സമയത്തിനു മുമ്പേ ഗോപാല്‍ വീരപ്പനെ കാണുമെന്ന് തമിഴ് നാട് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രസ്താവിച്ചു.

മുഖ്യമന്ത്രി കരുണാനിധിയുമായി പ്രത്യേക ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് ഗോപാല്‍ കാട്ടിലേയ്ക്കു പുറപ്പെട്ടിരിക്കുന്നത്. രാജ് കുമാറിന്റെ കുടുംബാംഗങ്ങളുടെ ശബ്ദമടങ്ങിയ ഒരു ഓഡിയോ കാസറ്റും മരുന്നുകളും ഗോപാല്‍ കരുതിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+