കുമാരമംഗലത്തിന്റെ നില ഗുരുതരം
ദില്ലി: കേന്ദ്ര ഊര്‍ജമന്ത്രി പി.ആര്‍. കുമാരമംഗലത്തിന്റെ രോഗനില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി അദ്ദേഹത്തിന്റെ രോഗനില മെച്ചപ്പെട്ടിട്ടില്ലെന്ന് ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ സൂപ്രണ്ട് ആര്‍.കെ. ശര്‍മ പറഞ്ഞു.
അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം സ്ഥിരമല്ല. ബുധനാഴ്ച അദ്ദേഹത്തിന് രണ്ടു തവണ ഹൃദയസ്തംഭനമുണ്ടായി. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുകയും കുടല്‍ പൊട്ടി അണുബാധയുണ്ടാവുകയും ചെയ്തു.
നാല്പത്തെട്ടുകാരനായ കുമാരമംഗലത്തിന് രണ്ടു മാസമായി സ്ഥിരമായ പനി ബാധിച്ചിരുന്നു. ആഗസ്ത് 12 ശനിയാഴ്ചയാണ് പരിശോധനക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവാഴ്ച വയറിളക്കത്തെയും ഛര്‍ദിയെയും തുടര്‍ന്ന് അദ്ദേഹത്തിന്റെ നില വഷളായി. തുടര്‍ന്ന് അദ്ദേഹത്തെ ഇന്റന്‍സീവ് കെയര്‍യൂണിറ്റിലേക്ക് മാറ്റി.












Click it and Unblock the Notifications