സുന്ദര്‍ലാല്‍ പട്വ ആശുപത്രിയില്‍
ദില്ലി: ആഗസ്ത് 17 ചൊവാഴ്ചരാജ്യസഭാ സമ്മേളനത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗ്രാമവികസനമന്ത്രി സുന്ദര്‍ലാല്‍ പട്വയെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേഹത്തിന്റെ വലത്തുഭാഗത്ത് മരവിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീല്‍ചെയറില്‍ പാര്‍ലമെന്റിലെ മെഡിക്കല്‍ സെന്ററില്‍ കൊണ്ടുപോയി പ്രാഥമിക വൈദ്യസഹായം നല്‍കി. പരിശോധനയില്‍ രക്തസമ്മര്‍ദ്ദം വളരെ കുറഞ്ഞിരിക്കുകയാണെന്ന് വ്യക്തമായി. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ചൊവാഴ്ച പട്വക്ക് 86-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്നും ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും പട്വ തന്നോട് പറഞ്ഞിരുന്നതായി കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications