മന്ത്രി ജോസഫിന് ഹൃദയശസ്ത്രക്രിയ
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫിന് ആഗസ്ത് 17 വ്യാഴാഴ് ച ആന്‍ജിയോപ്ലാസ്റി നടത്തി. രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന തടസം നീക്കാനുള്ള ഹൃദയശസ്ത്രക്രിയയാണ് ഇത്.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കുശേഷം ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ജോസഫ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
നാല് ദിവസത്തിനുശേഷം മന്ത്രി ആശുപത്രി വിടും.












Click it and Unblock the Notifications