കൈരളിക്ക് വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം
തിരുവനന്തപുരം: സി.പി.എമ്മിന്‍െറ 'കൈരളി' ചാനലിന് വിവിധമേഖലകളിലെ പ്രതിഭകളൊരുക്കിയ കലാവിരുന്നോടെ തുടക്കം. ആഗസ്ത് 16ബുധനാഴ്ച വൈകുന്നേരം ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് മലയാളത്തിലെ മൂന്നാം ടെലിവിഷന്‍ ചാനലിന്റെ തുടക്കം കുറിച്ചത്.
മുഖ്യമന്ത്രി ഇ.കെ. നായനാര്‍, ഗോവിന്ദ് നിഹലാനി, കെ.ജെ. യേശുദാസ്, ഒ.എന്‍.വി കുറുപ്പ്, മോഹന്‍ലാല്‍, ആര്‍ട്ടിസ്റ് നമ്പൂതിരി, പി.ടി. ഉഷ എന്നിവരാണ് ദീപം തെളിച്ചത്.
വാസ്തുവിദ്യയിലെ ക്ഷേത്രമാതൃകയും ചുമര്‍ചിത്രങ്ങളുമായി തനി കേരളീയതയില്‍ ഒരുക്കിയ പ്രത്യേകം വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. വേദിക്കിരുവശവും കൂറ്റന്‍ സ്ക്രീനുകളും ഒരുക്കിയിരുന്നു.
വൈകുന്നേരം ഏഴരയ്ക്ക് 'നീലവാനിനു കീഴിലായി...' എന്ന ടൈറ്റില്‍ ഗാനത്തോടെ ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചു. അതിനുശേഷം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെയും പാളയം മുസ്ലിം പള്ളിയുടെയും പാളയം ഗണപതി ക്ഷേത്രത്തിന്റെയും ദൃശ്യങ്ങള്‍ തെളിഞ്ഞു.
നീതിക്കും ആദര്‍ശത്തിനും വേണ്ടി ജീവന്‍ ത്യജിച്ചവര്‍ക്ക് പരിപാടി സമര്‍പ്പിച്ചതോടെ പാളയം രക്തസാക്ഷിമണ്ഡപത്തിന്റെ ചിത്രം തെളിഞ്ഞു. അതോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ 'ഭാരതീയ'ത്തിലൂടെ ദേശീയപതാകയുടെ നിറത്തില്‍ അണി നിരക്കുകയും ചെയ്തു.
തുടര്‍ന്ന് മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മൂട്ടി ചാനലിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. കേരളപ്പിറവി പോലെ ചരിത്രസാംഗത്യമുള്ള ഒരു സംഭവമാണിതെന്നും മലയാളത്തിലെ ചാനലുകള്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളില്‍ വരുത്തിയിട്ടുള്ള വിടവ് 'കൈരളി' നികത്തുമെന്നും മമ്മൂട്ടി പറഞ്ഞു.
തുടര്‍ന്ന് വേദിയിലെത്തിയ യേശുദാസ് സ്വരമാധുരികൊണ്ട് ചാനലിന് ആശംസകള്‍ നേര്‍ന്നു. നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള ചെണ്ടവാദ്യവും ദിവ്യാ ഉണ്ണിയുടെയും ശോഭനയുടെയും നേതൃത്വത്തിലുള്ള നൃത്തസംഗമവും ചടങ്ങിനെ ആകര്‍ഷകമാക്കി.
എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മറ്റി അംഗം എം.എ. ബേബി, സ്പീക്കര്‍ എം. വിജയകുമാര്‍, ജൂബാ രാമകൃഷ്ണപിള്ള, കുമാര്‍ സാഹ്നി, മഹാകവി എം.പി. അപ്പന്‍, എം.ടി. വാസുദേവന്‍ നായര്‍, തിരുവനന്തപുരം മേയര്‍ വി. ശിവന്‍കുട്ടി, ട്രിഡ ചെയര്‍മാന്‍ ജയന്‍ ബാബു, ജഗതി ശ്രീകുമാര്‍, ചിപ്പി, സംയുക്താ വര്‍മ്മ എന്നിരും ചടങ്ങില്‍ പങ്കെടുത്തു.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications