തട്ടിക്കൊണ്ടുപോയ വ്യാപാരിയെ വിട്ടയച്ചു
തലശേരി: തലശേരിയില്‍ ടെമ്പിള്‍ഗേറ്റിനടുത്തുവെച്ച് ഒരു സംഘം ആഗസ്ത് 14 തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ വ്യാപാരി കെ.കെ. മൊയ്തുവിനെ വിട്ടയച്ചു.
ബുധനാഴ്ചരാത്രി മൊയ്തുവിനെ മാനന്തവാടി ബസ് സ്റാന്റിനടുത്ത് ജീപ്പില്‍ കൊണ്ടിറക്കുകയായിരുന്നു. അവിടെ നിന്നും മൊയ്തു കല്ലിക്കണ്ടിയിലെ വീട്ടിലെത്തി. സംഘത്തെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരമാണ് പത്തോളം പേര്‍ വരുന്ന ഒരു സംഘം മൊയ്തുവിനെ ടെമ്പിള്‍ഗേറ്റിനടുത്തുവെച്ച് പിടിച്ചുകൊണ്ടുപോയത്. മൊയ്തുവിനെ അയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പിടിച്ചിറക്കി ഒരു ജീപ്പില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു.
ഒരു അജ്ഞാതസ്ഥലത്തേക്കാണ് തന്നെ ആദ്യം കൊണ്ടുപോയതെന്ന് മൊയ്തു പറഞ്ഞു. അവിടെ നിന്നും കുറച്ചുകഴിഞ്ഞ് ഒരു വീട്ടിലേക്ക് പോയി. ആ രാത്രി അവിടെ കഴിഞ്ഞശേഷം പിറ്റേന്ന ്സംഘം തിരുനെല്ലിയിലേക്കാണ് തിരിച്ചത്. അവിടെ ഒരു ലോഡ്ജില്‍ കഴിഞ്ഞു. പിറ്റേന്ന് വീണ്ടു ം യാത്ര തുടങ്ങി. തുടര്‍ച്ചയായി മൂന്ന് ദിവസം ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ തന്റെ കൈയിലുണ്ടായിരുന്ന 2000 രൂപ സംഘത്തിലുള്ളവര്‍ വാങ്ങിയെന്ന് മൊയ്തു പറഞ്ഞു.12 ലക്ഷം രൂപ തന്നാല്‍ മാത്രമേ മൊയ്തുവിനെ വിട്ടയക്കുകയുള്ളൂവെന്ന് സംഘം മൊയ്തുവിന്റെ ബന്ധുക്കളെ നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications