ആദിവാസികള്‍ക്ക് മരുന്ന് എത്തിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട്ടിലും അട്ടപ്പാടിയിലും പകര്‍ച്ചപ്പനി പിടിപെട്ട ആദിവാസികള്‍ക്ക് വാക്സിന്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേരള ഹൈക്കോടതി വ്യാഴാഴ്ച നിര്‍ദ്ദേശം നല്‍കി.
ആദിവാസികളുടെ ദയനീയ അവസ്ഥ ചൂണ്ടിക്കാണിച്ച് ് എറണാകുളം സ്വദേശി മാത്യു ജോര്‍ജ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പര ിഗണിച്ച് ജസ്റ്റിസ് കെ. എ. അബ്ദുല്‍ ഗഫൂര്‍ ഈ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
വാക്സിന്‍ സംഭരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും വാക്സിന്‍ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഫോളിക് ആസിഡ് ഗുളിക നല്‍കി വരുന്നതായും സംസ്ഥാന ആരോഗ്യമന്ത്രിക്കു വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച കേസ് കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഒരുമാസത്തെ സമയം കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് കോടതി ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു












Click it and Unblock the Notifications