ബ്രസീലിന്‍െറ വിമാനം തട്ടിക്കൊണ്ടുപോയി
സാവോപോളോ: ബ്രസീലിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായ വി. എ. എസ്. പി യുടെ ബോയിംഗ് 737 വിമാനം കൊള്ളക്കാര്‍ റാഞ്ചി. 66 യാത്രക്കാരും ആറ് ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ ഫോസ് ഡെ ഇഗ്വാകു വില്‍ വച്ച് റാഞ്ചികള്‍ വിമാനത്തില്‍ കയറുകയായിരുന്നു. തലസ്ഥാനമായ സാവോപോളോയില്‍ നിന്നും 572 കി.മീ. അകലെയുള്ള ഒരു കുഗ്രാമത്തില്‍ വിമാനമിറക്കാന്‍ അവര്‍ പൈലറ്റിനോടാവശ്യപ്പെട്ടു.
ബ്രസീലിലെ പരാന സംസ്ഥാനത്താണ് സംഭവം. നേരത്തെ അക്രമികള്‍ ഒരു കാറും കൊള്ളയടിച്ചിരുന്നു. ആയുധധാരികളായ എട്ടു പേര്‍ ഒരു കാറില്‍ നിന്നും 30 ലക്ഷം ഡോളര്‍ കൊള്ളയടിക്കുകയായിരുന്നു.
പിന്നീടാണ് വിമാനം തട്ടിയെടുത്തത്.വിമാനം ലോണ്ട്രിയാന നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ ഇറക്കിയശേഷംറാഞ്ചികള്‍ ഒരു ട്രക്കില്‍ കയറി രക്ഷപ്പെട്ടുവെന്ന് ബ്രസീലിയന്‍ ഫെഡറല്‍ പൊലീസ് വക്താവ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. റാഞ്ചികള്‍ ഇറങ്ങിയ ശേഷം പൈലറ്റ് വിമാനം ലോണ്ട്രിയാനയില്‍ ഇറക്കി.
പരാന സംസ്ഥാനത്തെ മയക്കു മരുന്ന് രാജാവ് മാര്‍സെലോ ബൊറെല്ലിയാണ് കാറ് കൊള്ളയ്ക്കും സാഹസികമായ രക്ഷപ്പെടലിനും പിന്നിലെന്ന് ഫെഡറല്‍ പോലീസ് സംശയിക്കുന്നു. സംസ്ഥാനത്തെ കുപ്രസിദ്ധരായ മയക്കുമരുന്ന് കള്ളക്കടത്തുകാരനും കൊള്ളക്കാരനുമാണ് ബൊറെല്ലി.












Click it and Unblock the Notifications