പള്ളികളിലെ സ്ഫോടനം: വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റില്‍
ബാംഗ്ലൂര്‍: കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും ഗോവയിലും ക്രിസ്തീയ ദേവാലയങ്ങളില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഒരു ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റു ചെയ്തു. വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസറായ സയ്ദ് ഹസന്‍ ഉര്‍ സാമ (54) യാണ് അറസ്റിലായത്.
സ്ഫോടനങ്ങളില്‍ തനിക്കുള്ള പങ്ക് സാമ സമ്മതിച്ചിട്ടുണ്ടെന്ന് കര്‍ണാടക ഡി.ജി.പി. സി. ദിനകര്‍ പറഞ്ഞു. ഇന്ത്യയുടെ സുപ്രധാന കേന്ദ്രങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, റെയില്‍വേ പാലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തീവ്രവാദികള്‍ക്ക് കൈമാറുകയായിരുന്നു സാമ ചെയ്തിരുന്നത്. കൂടാതെ പാക്കിസ്ഥാനുമായി ബന്ധപ്പെടാന്‍ തീവ്രവാദികള്‍ക്ക് അവസരമൊരുക്കാനും സാമ കൂട്ടുനിന്നിട്ടുണ്ട്.
ഹരിയാനയില്‍ ഗുര്‍ജനിലുള്ള വീട്ടില്‍ വെച്ചാണ് സാമയെ അറസ്റു ചെയ്തത്. ദീന്ദാര്‍ ചന്നബാസേശ്വര അന്‍ജുമാന്‍ എന്ന സംഘടനയിലെ അംഗമാണെന്ന് ദിനകര്‍ പറഞ്ഞു. ഇതിനകം തന്നെ ഈ കേസുമായി ബന്ധപ്പെട്ട് 16 പേര്‍ അറസ്റിലായിക്കഴിഞ്ഞിട്ടുണ്ട്.
ബാംഗ്ലൂര്‍, ഹുബ്ലി, വാഡി, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ജൂണ്‍ എട്ട്, ജൂലായ് എട്ട്, ഒമ്പത് എന്നീ ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്ഫോടനമുണ്ടാവുകയായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ മതവിഭാഗങ്ങളില്‍ ഭിന്നത ഉണ്ടാക്കാന്‍ ഈ സ്ഫോടനങ്ങള്‍ കാരണമാവുകയും ചെയ്തു.












Click it and Unblock the Notifications