കശ്മീരില്‍ ആറ് പേരെ വെടിവച്ചു കൊന്നു
ജമ്മു : കശ്മീരില്‍ വീണ്ടും കൂട്ടക്കൊല.രജൗരി പ്രദേശത്ത് ഒരു കുടുംബത്തിലെ ആറ് പേരെയാണ് തീവ്രവാദികള്‍ വെടിവച്ചു കൊന്നത്.
ആഗസ്ത് 17 വ്യാഴാഴ്ച രാത്രിയോടെ ഹര്‍ക്കത്ത് ഉള്‍ ജിഹാദ് ഇസ്ലാമി എന്ന സംഘടനയില്‍ പെട്ട തീവ്രവാദികള്‍ കൊത്ത്വാരാ ഗ്രാമത്തിലെ വിശ്വനാഥിന്റെ വീട് വളഞ്ഞ് ആറു പേരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications