കുമാരമംഗലത്തിന്റെ നിലയില്‍ മാറ്റമില്ല
ദില്ലി: കേന്ദ്രമന്ത്രി കുമാരരംഗത്തിന്റെ രോഗനില രണ്ടു ദിവസത്തിനുശേഷവും ഗുരുതരമായി തുടരുകയാണ്.
അദ്ദേഹത്തിന്റെ രോഗനില ഒട്ടും ഭേദപ്പെട്ടിട്ടില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
കൃത്രിമശ്വസനോപകരണവും ഡയാലിസിസും അടക്കം ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവരികയാണ്. അദ്ദേഹത്തിന്റെ പല അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലാണ്.
ആഗസ്ത് 12 ശനിയാഴ്ച്ച കനത്ത പനിയെ തുടര്‍ന്നാണ് ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രണ്ടു മാസമായി അദ്ദേഹത്തെ സ്ഥിരമായ പനി അലട്ടികൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന് രക്താര്‍ബുദവും ബാധിച്ചിരുന്നു.












Click it and Unblock the Notifications