ഒരു ദശകത്തിനുള്ളില്‍ വ്യവസായങ്ങള്‍ ചന്ദ്രനില്‍
മുംബൈ: തീവ്രശ്രമം നടത്തിയാല്‍ ഒരു ദശകത്തിനുള്ളില്‍ വ്യവസായങ്ങള്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് മാറ്റാന്‍ കഴിയുമെന്ന് അമേരിക്കയിലെ സയന്‍സ് ഒഫ് ലോസ് ഇന്‍സ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡേവിഡ് ജി ഷ്റങ്ക് പറഞ്ഞു.
ഭൂമിയില്‍ നിന്ന് വ്യവസായങ്ങള്‍ ചന്ദ്രനിലേക്ക് മാറ്റുന്നതിനായി ഒരു രണ്ടാം വ്യവസായവിപ്ലവത്തിന് അമേരിക്ക നേതൃത്വം നല്‍കും. ഇതിനായി എല്ലാ രാജ്യങ്ങള്‍ക്കുമൊപ്പം അമേരിക്ക കൈകോര്‍ത്തുപിടിക്കും. ഷ്റുങ്ക് പറഞ്ഞു.
നിലനിര്‍ത്താവുന്ന ഊര്‍ജവും പ്രകൃതിയും എന്ന വിഷയത്തെ കുറിച്ച് നടക്കുന്ന ത്രിദിനസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശം അന്തമില്ലാത്ത ഊര്‍ജത്തിന്റെ സ്രോതസ്സാണ്. അത് മനുഷ്യന്റെ ക്ഷേമങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കേണ്ടതുണ്ട്.
ചന്ദ്രന്റെ ഉപരിതലത്തിലെ ഇരുപത് ശതമാനവും സിലിക്കണാണ്. സൂര്യോര്‍ജ സെല്ലുകള്‍ക്കും കമ്പ്യൂട്ടര്‍ ചിപ്പുകള്‍ക്കും പ്രധാനമായും ഉപയോഗിക്കുന്നത് സിലിക്കണാണ്. ചന്ദ്രനില്‍ സ്ഥാപിക്കുന്ന സൂര്യോര്‍ജ പദ്ധതികള്‍ ഭൂമിയില്‍ നിന്ന് തന്നെ നിയന്ത്രിക്കാനാവും.
വ്യവസായങ്ങള്‍ ചന്ദ്രനിലേക്ക് മാറ്റുന്നത് മലിനീകരണം കുറക്കാന്‍ ഏറെ സഹായിക്കും. ചന്ദ്രനുമായി ഭൂമിയില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷന്‍ ബന്ധം സാധ്യമാണ്. ഇപ്പോള്‍ ആവശ്യമുള്ളതിനേക്കാള്‍ മൂന്നിരട്ടി ഊര്‍ജം ചന്ദ്രനില്‍ വെച്ച് ഉത്പാദിപ്പിക്കാനാവുമെന്ന് ഷ്റങ്ക് പറഞ്ഞു.












Click it and Unblock the Notifications