ക്രിസ്തുജയന്തി ആശുപത്രി ഞായറാഴ്ച ഉദ്ഘാടനം
കൊച്ചി: വൈപ്പിന്‍കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ക്രിസ്തുജയന്തി ആശുപത്രി ആഗസ്ത് 20 ഞായറാഴ്ച കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും. എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ ഭാഗമായാണ് ക്രിസ്തുജന്തി ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം നാലിന് പെരുമ്പിള്ളി ഹോളിഫാമില ദേവാലയാങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി.സി.കബീര്‍ ബോട്ട് ആംബുലന്‍സിന്റെ ഉദ്ഘാടനവും മന്ത്രി എസ്.ശര്‍മ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
ആശുപത്രിയില്‍ 25 മുറികളും ജനറല്‍ വാര്‍ഡില്‍ 50 കിടക്കകളുമുണ്ട്. വിവിധ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ക്കു പുറമെ അതിവേഗ ബോട്ട് ആംബുലന്‍സുമുണ്ട്.












Click it and Unblock the Notifications