കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാദള്‍-യു വില്‍ ചേരിപ്പോര് മുറുകുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി : ജനതാദള്‍-യു സംസ്ഥാനഘടകത്തില്‍ വീണ്ടും പോര് മൂക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരന്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി ലീഗല്‍ സെല്‍ കണ്‍വീനര്‍ തര്യന്‍ ജോസഫ് വിമതനേതാവും ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. വിജലക്ഷ്മിക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് പുതിയ സംഭവവികാസം.

സംസ്ഥാന പ്രസിഡന്റ് അനധികൃതമായി രൂപീകരിച്ച സംസ്ഥാന ജില്ലാ കമ്മറ്റികള്‍ ഉടന്‍ പിരിച്ചുവിട്ട് പ്രൊഫ.ജയലക്ഷ്മിയുമായി ആലോചിച്ച് പുതിയ കമ്മറ്റികള്‍ രൂപീകരിക്കണമെന്ന് തര്യന്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ പാര്‍ട്ടിയെ ഏകീകരിക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള അവകാശമുണ്ടാക്കിക്കൊടുക്കണമെന്നും തര്യന്‍ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ഇതിന് തയാറായില്ലെങ്കില്‍ പ്രവര്‍ത്തകര്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X