Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്തംബര്‍ മൂന്നിന് വടകരയില്‍ പാമോയില്‍ വില്‍പന തടയും

കോഴിക്കോട്: നാളികേര കര്‍ഷകര്‍ സപ്തംബര്‍ മൂന്നിന് വടകരയില്‍ പാമോയില്‍ വില്‍പന തടയും. വെളിച്ചെണ്ണ വിലയില്‍ ഉണ്ടായ വിലയിടിവില്‍ പ്രതിഷേധിച്ചാണിത്.

കാര്‍ഷികോല്പന്നങ്ങളുടെ വിലിയിടിവില്‍ കൂടി പ്രതിഷേധിച്ചാണ് പാമോയില്‍ വില്‍പന തടയുന്നതെന്ന് കേരള കര്‍ഷക സംഘം സെക്രട്ടറി പി.ജെ. ബേബി പറഞ്ഞു. കൊപ്ര, വെളിച്ചെണ്ണ, പാമോയില്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കുക എന്നതും കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

99-ല്‍ ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 29 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന് ബേബി ചൂണ്ടിക്കാട്ടി. 93-ല്‍ നമുക്കാവശ്യമായ ഭക്ഷ്യ എണ്ണ ഇവിടെത്തന്നെ ഉല്പാദിപ്പിച്ചിരുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഈയവസ്ഥയില്‍ എണ്ണ ഇറക്കുമതി കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് എതിരാണ്.

കച്ചവടക്കാര്‍ കൊള്ളലാഭത്തിനുവേണ്ടി വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നതും കര്‍ഷകരെ സാരമായി ബാധിക്കുന്നു. കര്‍ഷകര്‍ക്ക് സബ്സിഡിയും മറ്റാനുകൂല്യങ്ങളും അനുവദിച്ചു കിട്ടാന്‍ തമിഴ്നാട്-രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും ബേബി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+