തെരുവോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് നിയന്ത്രണം
കൊച്ചി: പള്ളുരുത്തിയിലെ തെരുവോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ കേരള ഹൈക്കോടതി കൊച്ചി കോര്‍പ്പറേഷന് നിയന്ത്രണമേര്‍പ്പെടുത്തി.
ഏതാണ്ട് 80-ഓളം തട്ടുകടക്കാര്‍ നല്‍കിയ റിട്ട്ഹര്‍ജിയില്‍ വാദം കേട്ട ജസ്റിസ് കെ.വി. ശങ്കരനാരായണനാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നഗരത്തിലെ ഹോട്ടലുകാരുടെയും വ്യാപാരികളുടെയും സ്വാധീനം കാരണമാണ് തങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതെന്ന് ഹരജിക്കാര്‍ പരാതിപ്പെട്ടിരുന്നു.
തെരുവോരക്കച്ചവടം മൂലം തങ്ങളുടെ കച്ചവടം നഷ്ടത്തിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.












Click it and Unblock the Notifications