കോര്‍പറേഷന്‍ ബാങ്ക് നിക്ഷേപ പലിശ കൂട്ടി
കൊച്ചി: കോര്‍പറേഷന്‍ ബാങ്ക് നിക്ഷേപങ്ങളിലുള്ള പലിശനിരക്ക് ആഗസ്ത് 14 മുതല്‍ വര്‍ധിപ്പിച്ചു.
15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനവും 46 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനവും 91 മുതല്‍ 179 ദിവസം വരെയും 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുമുള്ള നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനവും ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ 9.25 ശതമാനവും മൂന്നു വര്‍ഷത്തിനു മുകളില്‍ 10 ശതമാനവുമാണ് പുതുക്കിയ പലിശനിരക്ക്.15 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ ബാധകമാവുക.
എന്‍.ആര്‍.ഇ. നിക്ഷേപകര്‍ക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ എട്ടു ശതമാനവും ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ 9.5 ശതമാനവും മൂന്നു വര്‍ഷത്തിനു മുകളില്‍ 10.5 ശതമാനവും പലിശ ലഭിക്കും.
എന്‍.ആര്‍.എന്‍.ആര്‍. നിക്ഷേപകര്‍ക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ഒമ്പതു ശതമാനവും ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 9.5 ശതമാനവും രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ 10.5 ശതമാനവും പലിശ കിട്ടും. അഞ്ചു ലക്ഷവും അതിലധികവുമുള്ള എന്‍.ആര്‍.എന്‍.ആര്‍. നിക്ഷേപങ്ങള്‍ക്കുള്ള അഞ്ചു ശതമാനം പ്രത്യേകാനുകൂല്യം തുടരും.












Click it and Unblock the Notifications