Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂന പക്ഷങ്ങള്‍ സുരക്ഷിതരെന്ന് അദ്വാനി

ദില്ലി: ദേശീയ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രി എല്‍. കെ. അദ്വാനി. മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്വാനി പറഞ്ഞു. പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങ ള്‍ക്കു നേരെയുള്ള അക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ഗീയ കൊലപാതകങ്ങള്‍ ഈ വര്‍ഷം കുറഞ്ഞതായി അദ്വാനി ചൂണ്ടിക്കാട്ടി. എന്നാല്‍ ബി. ജെ. പി യുടെ ന്യൂനപക്ഷ വിരുദ്ധ പ്രതിഛായ കണക്കുകളെ തോല്‍പിക്കുന്നുവെന്ന്് ആഭ്യന്തരമന്ത്രി തുറന്നു സമ്മതിച്ചു. സര്‍ക്കാര്‍ വര്‍ഗീയമാണെന്നും ന്യൂനപക്ഷ വിരുദ്ധമാണെന്നുമുള്ള കാഴ്ചപ്പാട് ദോഷം ചെയ്യുന്നു.

ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന ധാരണ മാറ്റിയെടുക്കുയാണ് സര്‍ക്കാരിന്റെ മുഖ്യ ദൗത്യം. ഇന്ത്യയില്‍ ഭൂരിപക്ഷ മതമെന്നോ ന്യൂനപക്ഷമതമെന്നോ ഉള്ള വേര്‍ തിരിവില്ല.എല്ലാവരും ഒന്നാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ സ്ഥാപിത താത്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് രാജ്യത്തിനു ഗുണകരമാവില്ല.

ഉത്തര്‍ പ്രദേശിലെ ന്യൂനപക്ഷവിരുദ്ധ സംഭവങ്ങളെ അപലപിച്ച അദ്വാനി പാക്കിസ്ഥാന്‍ ചാര സംഘടന ഐ. എസ്. ഐ യാണ് ഇവയ്ക്കു പിന്നിലെന്ന നിലപാട് ആവര്‍ത്തിച്ചു.

ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിന് ആഭ്യന്തര മന്ത്രി പ്രതിപക്ഷ സഹായം അഭ്യര്‍ത്ഥിച്ചു. ഐ. എസ് .ഐ ക്കെതിരേ പൊരുതാന്‍ പ്രതിപക്ഷ സഹകരണം അത്യാവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ പ്രസംഗം പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിയില്ല.ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഭാവിയില്‍ വര്‍ദ്ധിക്കുകയേയുള്ളൂവെന്ന് പ്രതിപക്ഷനേതാക്കള്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+