വീരപ്പന്റെ അനുയായികള്‍ക്കെതിരായ കേസ് പിന്‍വലിച്ചു
മൈസൂര്‍: വീരപ്പന്റെ അനുയായികളെന്ന് ആരോപിക്കപ്പെടുന്ന 51 പേര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് ടാഡാ കോടതി അനുമതി നല്കി.
ആഗസ്ത് 19 ശനിയാഴ്ച മൈസൂര്‍ സെഷന്‍സ് ആന്റ് പ്രിന്‍സിപ്പല്‍ കോടതി ജഡ്ജി രാജേന്ദ്രപ്രസാദാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഏഴുവര്‍ഷമായി ജയിലില്‍ കഴിയുന്നവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ 12 പേര് സ്ത്രീകളാണ്.
ജയിലില്‍ കഴിയുന്ന ഇവരെ മോചിപ്പിക്കണമെന്ന ആവശ്യം വീരപ്പന് മുന്നോട്ടുവെച്ച ഉപാധികളിലൊന്നാണ്.
ടാഡ നിയമത്തിലെ 3,4,5 ഭാഗങ്ങള്‍ പ്രകാരം 51 പേര്ക്കെതിരെയെടുത്തിട്ടുള്ള കേസ് പിന്‍വലിക്കാനാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ക്ക് കോടതി അനുമതി നല്‍കിയത്.
1992ല്‍ വീരപ്പന്റെ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സബ്ഇന്‍സ്പെക്ടര്‍ ഷക്കീല്‍ അഹമ്മദിന്റെ അച്ഛന് കരീം അഹമ്മദ് കുറ്റവാളികളെ മോചിപ്പിക്കുന്നതിനെതിരെ നേരത്തെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതു മൂലമാണ് കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള കോടതി നടപടികള്‍ തീരാന്‍ വൈകിയത്.
ഇതിനിടെ ബാംഗ്ലൂരില്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി കേസ് പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തി.
നക്കീരന്‍ ഗോപാല്‍ വീണ്ടും വീരപ്പനെ കാണാന്‍ കാട്ടില്‍ പോയതിനെ തുടര്ന്നുള്ളസംഭവവികാസങ്ങളെക്കുറിച്ച് തമിഴ്നാട് സര്‍ക്കാരില്‍ നിന്നും വിവരങ്ങളറിയാനായി കാത്തിരിക്കുകയാണെന്ന് കൃഷ്ണ വാര്‍ത്താലേഖകരോട് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications