കുമാരമംഗലത്തിന്റെ നില ഗുരുതരം
ദില്ലി: അജ്ഞാതരോഗം ബാധിച്ച് ദില്ലി ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍( ഏ.ഐ.ഐ.എം.എസ്.)ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ഊര്‍ജ്ജ മന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ നില ആഗസ്ത് 19 ശനിയാഴ്ച രാവിലെയും അതീവഗുരുതരമായി തുടരുകയാണ്.
പല അവയവങ്ങളും തകരാറിലായതിനെത്തുടര്‍ന്ന് യന്ത്രസഹായത്താല്‍ ജീവന്‍ നിലനിര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് ഏ.ഐ.ഐ.എം.എസ്. മെഡിക്കല്‍ സൂപ്രണ്ട് ഡോ.ആര്‍.കെ.ശര്‍മ്മ പറഞ്ഞു. അജ്ഞാതമായ പനിബാധയെത്തുടര്‍ന്ന് രണ്ടു മാസമായി ചികിത്സയില്‍ കഴിയുന്ന മന്ത്രിയുടെ നില ആഗസ്ത്18 വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും മോശമായി.
കൃത്രിമ വെന്റിലേറ്ററില്‍ കഴിയുന്ന മന്ത്രിക്ക് ഡയാലിസിസ് തുടരുകയാണ്. രാഷ്ട്രപതി കെ.ആര്‍.നാരായണന്‍, ഉപരാഷ്ട്രപതി കൃഷ്ണകാന്ത്, പ്രധാനമന്ത്രി വാജ്പേയി, മറ്റു മന്ത്രിമാര്‍, കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധി എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ച് കുമാരമംഗലത്തിന്റെ രോഗവിവരം ആരാഞ്ഞു.












Click it and Unblock the Notifications