പാക് ഷെല്ലാക്രമണം : ആറുപേര്‍ക്ക് പരുക്ക്
ശ്രീനഗര്‍: വടക്കന്‍ കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടര്‍ന്ന പാക് ഷെല്ലാക്രമണത്തില്‍ ആഗസ്ത് 19 ശനിയാഴ്ച ആറു പേര്‍ക്ക് പരുക്കേറ്റു. ഇരുപതോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
ബാരാമുള്ളയിലും കുപ്വാരയിലുമുള്ള തീത്വാള്‍, കാര്‍ണാഹ്, കേരണ്‍, ഉറി മേഖലകളില്‍ തുടര്‍ച്ചയായി പാക് സേന വെടിവെയ്പ് നടത്തുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇവിടെയുള്ള ജനങ്ങള്‍ തങ്ങളുടെ വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറിയിരിക്കുകയാണ്.
പാക് ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സേന തിരികെ വെടിവെയ്പ് തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications