കൈരളി സി.പി.എമ്മിന്റെ അഴിമതിയുടെ അടയാളം - ആന്റണി
തിരുവനന്തപുരം: സി.പി.എമ്മിന്റെ അഴിമതിയുടെ അടയാളമായി കൈരളി ചാനല്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി. ജനങ്ങളെ മാത്രമല്ല ചലച്ചിത്രതാരങ്ങളെയും ചാനലിന്റെ ഭാരവാഹികളെയും സി.പി.എം വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കൈരളി ജനങ്ങളുടെ ചാനലാണെന്നു പറയാതെ സി.പി.എം ചാനലാണെന്ന് അവര്‍ക്ക് പറഞ്ഞകൂടെ എന്ന് ആന്റണി ചോദിച്ചു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് സമാനമാണ് കൈരളിയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ മുമ്പ് പറഞ്ഞ കാര്യവും ആന്റണി ചൂണ്ടിക്കാട്ടി.
കൈരളി പാര്‍ട്ടിയുടെ ചാനലാണെന്ന് വിശദീകരിക്കുന്ന സര്‍ക്കുലര്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എല്ലാ പാര്‍ട്ടി ഓഫീസുകളിലേക്കും അയച്ചിട്ടുണ്ട്, ആന്റണി അവകാശപ്പെട്ടു. സി.പി.എമ്മിന്റെ ചാനലിന് കൈരളിഎന്ന പേരു കൊടുത്തതില്‍ താന്‍ ആകെ നിരാശനാണെന്നും ആന്റണി പറഞ്ഞു.
ചാനലിനാവശ്യമായ പണം തെറ്റായ മാര്‍ഗത്തിലൂടെയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മദ്യമാഫിയയില്‍ നിന്ന് ചാനലിനുവേണ്ടി വലിയ തുക വാങ്ങിയിട്ടുണ്ട്. ഇതിന് ഉപകാരമായി അബ്കാരികളില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കാനുള്ള 300 കോടിയിലേറെ രൂപയുടെ ബാധ്യത എഴുതിത്തള്ളുകയും ചെയ്തു, ആന്റണി ആരോപിച്ചു.
പണം നല്‍കാന്‍ മിക്ക ആളുകളും നിര്‍ബന്ധിതരാവുകയായിരുന്നു. എന്റെ സ്വന്തം നിലയില്‍ തിരുവനന്തപുരത്ത് നിന്ന് 5,000 രൂപ മാത്രമേ പിരിവ് നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ സി.പി.എമ്മിന് ഒരു ദിവസംകൊണ്ട് ലഭിച്ച സംഭാവന നാലര കോടിയാണ്, ആന്റണി പറഞ്ഞു.
ചാനല്‍ സി.പി.എമ്മിന് തന്നെ ഒരു ഭീഷണിയാവുമെന്നും നവംബറോടെ പാര്‍ട്ടി രണ്ടായി പിളരുമെന്നും ആന്റണി അവകാശപ്പെട്ടു.












Click it and Unblock the Notifications