Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടു ലക്ഷദ്വീപ് കപ്പലുകള്‍ കൂടി

കൊച്ചി: കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേയ്ക്കു പുതിയ രണ്ടു കപ്പലുകള്‍ കൂടി സര്‍വീസ് തുടങ്ങും. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ പണി പൂര്‍ത്തിയായ ഈ കപ്പലുകള്‍ ആഗസ്ത് 21 തിങ്കളാഴ്ച നീറ്റിലിറക്കും.

ഡിസംബറില്‍ കപ്പലുകള്‍ കൈമാറുമെന്ന് ഷിപ്പ്യാര്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കമ്മഡോര്‍ എം. കെ. മൂര്‍ത്തിയും ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ) വി. പി. നായരും അറിയിച്ചു. കപ്പല്‍ശാലയിലെ ഡോക്കില്‍ വച്ചുള്ള കപ്പലുകളുടെ നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയായി. ബാക്കി നിര്‍മാണ ജോലികള്‍ കപ്പലുകള്‍ നീറ്റിലിറക്കിയതിനു ശേഷം പൂര്‍ത്തീകരിക്കും.

പുതിയ കപ്പലുകള്‍ക്ക് 150 യാത്രക്കാരെയും 25 ടണ്‍ കാര്‍ഗോയും വഹിക്കാനാകും. 13 നോട്ടിക്കല്‍ മൈലാണ് ഇവയുടെ വേഗം. ഒരു ദിവസത്തിനുള്ളില്‍ കൊച്ചിയില്‍ നിന്നും ദ്വീപിലെത്താനാകും.

പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ് രണ്ടു കപ്പലുകളും. 150 യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ക്കു പുറമേ 25 കപ്പല്‍ ജീവനക്കാര്‍ക്ക് കിടക്കാനുള്ള സൗകര്യവും കപ്പലിനുള്ളില്‍ ഉണ്ടാകും. ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കു പ്രത്യേക ക്രമീകരണം, പ്രാര്‍ത്ഥനാമുറി, കഫറ്റീരിയ തുടങ്ങിയ സജ്ജീകരണങ്ങളും കപ്പലിലുണ്ട്.

പുതിയ കപ്പലുകള്‍ കൈമാറുന്നതോടെ കൊച്ചിയില്‍ നിന്നും ദ്വീപിലേയ്ക്കു സര്‍വീസ് നടത്തുന്ന യാത്രക്കപ്പലുകളുടെ എണ്ണം നാലാകും. ടിപ്പു സുല്‍ത്താന്‍, ഭാരത്സീമ എന്നീ കപ്പലുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കുന്നതു സംബന്ധിച്ച് രൂപരേഖാപഠനങ്ങളും മറ്റും നടന്നു വരികയാണെന്ന് മൂര്‍ത്തി പറഞ്ഞു. നാവികസേനയാണ് കപ്പലിന്റെ രൂപരേഖ തയ്യാറാക്കുക.

ഇരട്ടച്ചട്ടക്കൂടുള്ള ഓയില്‍ ടാങ്കറിന്റെയും 45 ടണ്‍ പുള്‍ ടിന്റെയും നിര്‍മാണം കപ്പല്‍ശാലയില്‍ ആരംഭിച്ചിട്ടുണ്ട്.

നടപ്പു സാമ്പത്തികവര്‍ഷം കപ്പല്‍ശാല റെക്കോര്‍ഡ് ലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മൂര്‍ത്തി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില്‍ 417 കോടി രൂപ വിറ്റുവരവും 44.39 കോടി രൂപ ലാഭവുമാണ് കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷം 30.76 കോടി രൂപയായിരുന്നു ലാഭം. ഒ. എന്‍. ജി. സി യില്‍ നിന്നും ലഭിച്ചിട്ടുള്ള മികച്ച ഓര്‍ഡറുകളുടെ പശ്ചാത്തലത്തില്‍ അറ്റകുറ്റപ്പണികളില്‍ നിന്നുള്ള വരുമാനം ലാഭം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+