Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച പൊളിഞ്ഞത് കേന്ദ്രം മൂലം: ചന്ദ്രശേഖര്‍

കോഴിക്കോട്: കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതുകൊണ്ടാണ് ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ഇടപെടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതെന്ന് മുന്‍ പ്രധാനമന്ത്രി എസ്. ചന്ദ്രശേഖര്‍ പറഞ്ഞു.

ആഗസ്ത് 19 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍. കോഴിക്കോട് നടക്കുന്ന ജനതാദള്‍ കര്‍ഷകറാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് മതിയായ ധാരണയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം ഇങ്ങനെ അവസാനിക്കുമായിരുന്നില്ല. ചര്‍ച്ചക്കു തയാറാവുന്നതിനു മുമ്പ് വെടിനിര്‍ത്തല്‍ പിന്‍വലിക്കില്ലെന്ന് ഹിസ്ബുളില്‍ നിന്ന് ഉറപ്പ് വാങ്ങേണ്ടതായിരുന്നു.

ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ ഇസ്ലാമബാദില്‍ കഴിയുന്ന ഹിസ്ബുള്‍ നേതാവ് സലാലുദ്ദീന്‍ നിരുപാധികമായി അംഗീകരിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും- അദ്ദേഹം ചോദിച്ചു.

കശ്മീരിന് സ്വയംഭരണാവകാശം വേണമെന്ന കശ്മീര്‍ സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ ചന്ദ്രശേഖര്‍ വിസമ്മതിച്ചു. ആവശ്യത്തിന്റെ എല്ലാ വശങ്ങളും അറിയാതെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം ചില പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. പുതുതായി രൂപീകരിക്കപ്പെടുന്ന സംസ്ഥാനങ്ങളും നേരത്തെ ഈ സംസ്ഥാനത്തിലെ പ്രദേശങ്ങള്‍ കിടന്നിരുന്ന സംസ്ഥാനങ്ങളും ഒരു പോലെ പ്രശ്നങ്ങള്‍ നേരിടുന്നു. ഇത് പ്രധാനമായും സാമ്പത്തികമാണ്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+