സൂര്യനെല്ലികേസ്വിധി സപ്തംബര്‍ രണ്ടിന്
കോട്ടയം : ഏറെ കോളിളക്കമുണ്ടാക്കിയ സൂര്യനെല്ലിക്കേസില്‍ സപ്തംബര്‍ രണ്ടിന് വിധി പറയും. കോട്ടയം ആസ്ഥാനമാക്കി രൂപികരിച്ച പ്രത്യേക കോടതിയില്‍ പത്ത് മാസത്തോളമായി തുടര്‍ച്ചയായി കേസിന്റെ വിചാരണ നടന്നു വരികയായിരുന്നു.
രഹസ്യ വിചാരണ നടന്ന കേസിന്റെ പ്രോസിക്യൂഷന്‍ ഭാഗം വാദം ആഗസ്ത് 18ന് കഴിഞ്ഞിരുന്നു. എം.ശശിധരന്‍ നമ്പ്യാരാണ് പ്രത്യേക കോടതി ജഡ്ജി.
സൂര്യനെല്ലിയിലുള്ള 16കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പണത്തിനായി പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. ഐജി സിബി മാത്യുവിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്.
ആകെ 42 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ മൂന്നാം പ്രതി അഡ്വ. ധര്‍മ്മരാജനും 42-ാം പ്രതി എലൈറ്റ് ദേവസ്യയും ഒളിവിലാണ്. ഒരു പ്രതി വിചാരണ തുടങ്ങും മുമ്പേ മരിച്ചു .












Click it and Unblock the Notifications