Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി

കോട്ടയം: പ്രമുഖരില്‍ പലരും ഉള്‍പ്പെട്ടിരുന്നതിനാല്‍ സൂര്യനെല്ലി കേസ് ഏറെ വിവാദമാണുണ്ടാക്കിയത്. കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്തിമവിധി കാത്തിരിക്കുന്നവര്‍ ഏറെ ആകാംക്ഷയോടെയാണ് സപ്തംബര്‍ രണ്ടിന്റെ വിധിയിലേക്ക് ഉറ്റുനോക്കുന്നത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിനു പല അന്വേഷണഉദ്യോഗസ്ഥരുടെയും കൈയിലൂടെ ഈ കേസ് കടന്നുപോയിരുന്നു. മൂന്നാര്‍ എഎസ്ഐയാണ് സൂര്യനെല്ലി സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തത്. പിന്നീട് മൂന്നാര്‍ സി.ഐ കേസന്വേഷണം നടത്തി.

ദേവികുളം സിഐയും മൂന്നാര്‍ ഡിവൈഎസ്പിയും തുടര്‍ന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥരാണ്.

ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ സമരം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. ആദ്യം തിരുവനന്തപുരം ക്രൈബ്രാഞ്ച് എസ്പിയാണ് കേസ് അന്വേഷിച്ചത്. പിന്നീട് പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. ഐ.ജി. സിബിമാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

സൂര്യനെല്ലി കേസിനു വേണ്ടി രൂപീകരിച്ച പ്രത്യേക കോടതി പതിവില്‍ കവിഞ്ഞ വേഗത്തിലാണ് വിചാരണ തീര്‍ത്തത്. പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയെ 12 ദിവസം കൊണ്ടാണ് പ്രതിഭാഗം അഭിഭാഷകര്‍ ക്രോസ ്ചെയ്തത്. 23 അഭിഭാഷകര്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+