ഉദാരവത്കരണം പുനപരിശോധിക്കണം: വി. പി. സിംഹ്
കോഴിക്കോട്: കര്‍ഷകരെയും പാവപ്പെട്ടവരെയും ദോഷകരമായി ബാധിക്കുന്ന ഉദാരവത്കരണനയങ്ങള്‍ പുന പരിശോധിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി വി.പി. സിംഹ്. കര്‍ഷകരുടെ പ്രശ്നങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നു വെന്നും അദ്ദേഹം ആരോപിച്ചു.
ജനതാദള്‍ കര്‍ഷകറാലിയെ അഭിസംബോധന ചെയ്യാന്‍ കോഴിക്കോട്ടെത്തിയ സിംഹ് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
അസന്തുലിതമായ ഉദാരവത്കരണ നയങ്ങളാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു കാരണം. രാജ്യത്ത് ചില പ്രത്യക മേഖലകളില്‍ മാത്രമേ വിദേശമൂലധനനിക്ഷേപവും ഇറക്കുമതിയും മത്സരവും ആവശ്യമുള്ളൂ. ലോകത്തിന്റെ പുരോഗതിക്കൊപ്പം നില്‍ക്കാന്‍ ആധുനികവത്കരണം ആവശ്യമാണ്. എന്നാല്‍ ഉദാരവത്കരണവും ഇറക്കുമതിയും രാജ്യതാത്പര്യത്തിനു ദോഷകരമാവരുതെന്നു മാത്രം-സിംഹ് പറഞ്ഞു.
ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം ഇവ കൊണ്ട് ഏറ്റവുമധികം നഷ്ടമുണ്ടാകുന്നത് കര്‍ഷകര്‍ക്കാണ് . എന്നാല്‍ എല്ലാ കക്ഷികളും കര്‍ഷകരെ അവഗണിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഈ പ്രവണതയെ ചെറുക്കണം-അദ്ദേഹം പറഞ്ഞു.
പല ഉത്പന്നങ്ങളുടെ കാര്യത്തിലും ഇന്ത്യ സ്വയംപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയ സിംഗ് അവയൊന്നും ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലെന്നു പറഞ്ഞു.












Click it and Unblock the Notifications