Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ്ണത്തിനു വില കയറി

കൊച്ചി: റബര്‍, കുരുമുളക്, വെളിച്ചെണ്ണ ഇവയുടെ വില കുറഞ്ഞു. സ്വര്‍ണ്ണത്തിന് വില കൂടി.ഇതായിരുന്നു കഴിഞ്ഞയാഴ്ചത്തെ വിപണിയുടെ സ്വഭാവം.

കല്യാണ സീസണായതോടെ ഏറെക്കുറെ സ്ഥിരമായിരുന്ന സ്വര്‍ണ്ണവിപണിയില്‍ പവന് 24 രൂപ വില കയറി. പവന് 3392 രൂപ നിരക്കിലാണ് കഴിഞ്ഞയാഴ്ച വില്‍പന ആരംഭിച്ചത്. എന്നാല്‍ ചിങ്ങം ഒന്നിന് ( ആഗസ്ത് 17) പവന് 24 രൂപ വര്‍ദ്ധിച്ച് 3416 രൂപയായി. മുംബൈ വിപണിയില്‍ പത്തു തോലാ സ്വര്‍ണ്ണബിസ്ക്കറ്റിന്റെ നിരക്ക് 53,300 രൂപയാണ്. വിനിമയ നിരക്കില്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ടങ്ങള്‍ നിമിത്തം ഇറക്കുമതി കുറഞ്ഞ തോതിലായതും നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി.

ടയര്‍ലോബിയുടെ ഇടപെടലാണ് റബറിന്റെ വിലനിലവാരം മെച്ചപ്പെടുന്നതിന് ഇത്തവണയും തടസ്സമായത്. സംഭരണ രംഗത്തുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വില പിടിച്ചു നിര്‍ത്തുന്നതിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

3225 രൂപയില്‍ വില്‍പന ആരംഭിച്ച നാലാം ഗ്രേഡ് റബര്‍ വാരാന്ത്യത്തില്‍ 3150 ലേയ്ക്കു താണു. അണ്‍ഗ്രേഡഡ് റബര്‍ 2550-2750 ല്‍ കച്ചവടം നടന്നു. കനത്ത മഴ ഉത്പാദനത്തിന് തടസ്സം ഉളവാക്കിയിരിക്കുന്നതിനാല്‍ കൊച്ചി ,കോട്ടയം വിപണികളിലേയ്ക്കുള്ള റബര്‍ ഷീറ്റ് നീക്കം കഴിഞ്ഞ ആഴ്ചയിലും കുറഞ്ഞ തോതില്‍ മാത്രമായിരുന്നു.

ഇന്ത്യന്‍ കുരുമുളകിന് വിദേശ അന്വേഷണങ്ങള്‍ നിലച്ചിരിക്കുന്നതിനാല്‍ കയറ്റുമതി മേഖലയില്‍ സ്തംഭനമാണ്. ചരക്ക് വരവ് ശക്തിയാര്‍ജ്ജിച്ച വേളയില്‍ ഡിമാന്‍ഡ് മങ്ങിയതോടെ നിരക്ക് ക്വിന്റലിന് 500 രൂപ താണു. കുരുമുളകിന്റെ അവധി വ ്യാപാര രംഗവും പോയ വാരം തളര്‍ച്ചയിലായിരുന്നു.

ഹൈറേഞ്ചിലെ കുരുമുളക് ഉത്പാദകര്‍ സ്റ്റോക്ക് വിറ്റഴിക്കാന്‍ പ്രകടിപ്പിച്ച തിടുക്കവും കുരുമുളകിന്റെ നിരക്ക് ഗണ്യമായി താഴാന്‍ ഇടയാക്കി. രാജ്യാന്തരവിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന്റെ നിരക്ക് ടണ്ണിന് 4800 ഡോളറാണ്. ബ്രസീലിന്‍െറ പുതിയ കുരുമുളകിന് 4000 ഡോളറും ഇന്തോനേഷ്യ കുരുമുളകിന് 3900 ഡോളറും രേഖപ്പെടുത്തി. കുരുമുളകിന് നിലനില്‍ക്കുന്ന ക്ഷാമം കണക്കിലെടുത്ത് വിയറ്റ്നാമും മലേഷ്യയും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ല.

വെളിച്ചെണ്ണ കൊപ്ര വിപണിയിലെ അനിശ്ചിതത്വം കഴിഞ്ഞ ആഴ്ചയിലും തുടര്‍ന്നു.രണ്ട് ദിവസം മാത്രമാണ് വെളിച്ചെണ്ണ വിപണി പ്രവര്‍ത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+