Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്ര: നിരാഹാരക്കാരുടെ ആരോഗ്യനില വഷളായി

ഹൈദരാബാദ്: ആന്ധ്രയില്‍ വൈദ്യുതിനിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്ത് 18 വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം നടത്തുന്ന എം.എല്‍.എമാരില്‍ 23 പേരുടെ ആരോഗ്യനില വഷളായി.

സത്യാഗ്രഹത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ഡോ. വൈ.എസ്.രാജശേഖരറെഡ്ഡിയ്ക്ക് കനത്ത പനിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവപ്പെട്ടു. ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ്.

താഴ്ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രത്നാകര്‍ റാവുവിനെ നിസാം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വാസുവിനും കടുത്ത പനി ബാധിച്ചു.

പ്രമേഹമുള്ള ചില എം.എല്‍.എമാരില്‍ പലരുടെയും ശരീരഭാരം കുറഞ്ഞു. ചിലരുടെ രക്തസമ്മര്‍ദ്ദനില താഴ്ന്നു.

നിരാഹാരസത്യാഗ്രഹം നടത്തുന്നവരില്‍ അഞ്ച് വനിതാഎം.എല്‍.എമാരുമുണ്ട്. അവര്‍ നിരാഹാരം തുടരുകയാണ്.

നിസാം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നിരാഹാരം നടത്തുന്ന എം.എല്‍.എമാരുടെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്.

നിരാഹാരസത്യാഗ്രഹം നടത്തുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം രണ്ട് സി.പി.എം എം.എല്‍.എമാരും ഒരു സി.പി.ഐ(എം.എല്‍) എം.എല്‍.എയും നിരാഹാരം നടത്തുന്നുണ്ട്.

സമരം ശക്തിപ്പെടുത്തുന്നതിനായി റോഡ് തടയുമെന്നും റിലേ നിരാഹാര സമരം നടത്തുമെന്നും കോണ്‍ഗ്രസ് എം.എല്‍.എ ജലീല്‍ ഖാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+