ഗോപാല്‍ വീരപ്പനുമായി ബന്ധപ്പെട്ടു
ബാംഗ്ലൂര്‍: രാജ്കുമാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുമായി കാടു കയറിയ നക്കീരന്‍ ഗോപാല്‍ ആഗസ്റ്റ് 19 ശനിയാഴ്ച രാത്രി വീരപ്പനുമായി ബന്ധപ്പെട്ടു. കര്‍ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ അറിയിച്ചതാണിത്. ഇതു സംബന്ധിച്ച സൂചനകള്‍ തനിഴ്നാട് സര്‍ക്കാരില്‍ നിന്നു തനിക്കു ലഭിച്ചതായി ഖാര്‍ഗെ പറഞ്ഞു.
തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വീരപ്പന്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ക്കു നല്‍കിയിരുന്ന സമയം ആഗസ്ത് 19 ശനിയാഴ്ച വരെയായിരുന്നു. എന്നാല്‍ ഇതേപ്പറ്റി കൂടുതല്‍ വിവരമൊന്നും ലഭ്യമായിട്ടില്ല.
വീരപ്പന്റെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ ഉത്തരവുമായി ആഗസ്റ്റ് 17 വ്യാഴാഴ്ച ഗോപാല്‍ വീരപ്പനെ കാണാന്‍ കാട്ടിലേയ്ക്കു പുറപ്പെടുകയായിരുന്നു.












Click it and Unblock the Notifications