കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പിളര്‍ന്നേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: പാക് പിന്തുണയുള്ള കശ്മീരിലെ തീവ്രവാദ സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പിളര്‍ന്നേക്കും. പാകിസ്ഥാനിലെ പ്രമുഖ വാരിക ഫ്രൈഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണിത്. കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും പിന്നീട് ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പേ വെടിനിര്‍ത്തല്‍ തീരുമാനം പിന്‍വലിക്കുകയും ചെയ്ത സംഭവമാണ് പിളര്‍പ്പിന് കാരണമായി പറയുന്നത്.

ഇപ്പോഴത്തെ സ്വയം പ്രഖ്യാപിത കമാണ്ടര്‍ മജീദ് ദാറിന്റെ നേതൃത്വത്തില്‍ ഹിസ്ബുല്‍ ഇങ്ങനെ ഏറെക്കാലം മുന്നോട്ടു പോകില്ലെന്നാണ് വാരികയുടെ കണ്ടെത്തല്‍. എന്നാല്‍ കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചയുടന്‍ തന്നെ സംഘടന പിളര്‍ന്നതായി സംശയിക്കേണ്ടതുണ്ടെന്ന് ഫ്രൈഡേ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു സ്വയം പ്രഖ്യാപിത കമാണ്ടറായ മസൂദ് താന്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നും വിശുദ്ധയുദ്ധം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.

സംഘടനയെ പിളര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ സ്വാധീനം തള്ളിക്കളയാനാവില്ലെന്നും വാരിക റിപ്പോര്‍ട്ട് ചെയ്തു. പാക് ചാരസംഘടന ഐ. എസ്. ഐ ആണ് മുഷാറഫ് സര്‍ക്കാരിനു വേണ്ടി ഹിസ്ബുളിനെ പിളര്‍ത്താനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍. ഇന്ത്യയെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലാക്ക ുകയാണ് ഈ നടപടികളുടെയെല്ലാം ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X