Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ നാല് പേരെ ഭീകരര്‍ കൊന്നു

ജമ്മു: ജമ്മുകശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലെ ഇന്ത് ഗ്രാമത്തില്‍ ആഗസ്ത് 20 ശനിയാഴ്ച രാത്രി ഭീകരര്‍ നാല് പേരെ വെടിവെച്ചുകൊന്നു. വെടിവെപ്പില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.

ആക്രമണത്തിന് ഇരയായവരെല്ലാം ന്യൂനപക്ഷസമുദായത്തില്‍പെട്ടവരാണ്.

ഗ്രാമത്തിലെത്തിയ ഒരു സംഘം ഭീകരര്‍ ഗ്രാമീണര്‍ക്കു നേര നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് വക്താവ് പറഞ്ഞു.

ചന്ദ്, മദന്‍ലാല്‍,നസീബ്, മോണിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ചന്ദിന്റെ ഭാര്യ കൃഷ്ണദേവിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കൃഷ്ണദേവിയെ അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ജമ്മുവില്‍ മൂന്ന ്ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ തീവ്രവാദഅക്രമമാണിത്. ആഗസ്ത് 17 വ്യാഴാഴ്ച രജൗറി ജില്ലയിലെ സങ്ക്രി ഗ്രാമത്തില്‍ ഏഴ് പേരെ ഭീകരര്‍ വെടിവെച്ചുകൊന്നിരുന്നു. ഇവരില്‍ ആറു പേര്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+