കുമാരമംഗലത്തിന് രക്താര്‍ബുദം
ദില്ലി: രോഗം ബാധിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കേന്ദ്രമന്ത്രി പി.ആര്‍. കുമാരമംഗലത്തിന് രക്തമാര്‍ബുദമാണെന്ന് കണ്ടെത്തി. അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ സൂപ്രണ്ട് ആര്‍.കെ. ശര്‍മ അറിയിച്ചതാണ് ഇക്കാര്യം.
ആഗസ്ത് 13-ന് ശനിയാഴ്ചയാണ് കുമാരമംഗലത്തെ അഞ്ജാത രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും കേന്ദ്രമന്ത്രിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്.
മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ രക്താര്‍ബുദമാണെന്ന് തോന്നിയതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗം എന്താണെന്ന് ഉറപ്പാക്കാന്‍ പിന്നീട് ബോണ്‍ മാരോ ടെസ്റും ബയോപ്സി ടെസ്റും നടത്തി.












Click it and Unblock the Notifications