Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിലേക്ക് ലഷ്കാറിന്റെ ചാവേര്‍പ്പട

ശ്രീനഗര്‍ : ഇന്ത്യയിലെ പ്രമുഖ വ്യക്തികളെയും തന്ത്രപ്രധാനകേന്ദ്രങ്ങളെയും ലക്ഷ്യമാക്കി പാക് പിന്തുണയുള്ള തീവ്രവാദിസംഘടന ലഷ്കാര്‍- ഇ-തായിബ ആത്മഹത്യാ സ്ക്വാഡുകളെ അയക്കുന്നു.ഈയിടെ കീഴടങ്ങിയ ലഷ്കാറിന്റെ പരിശീലകനായ അബു ഹിജറത് വാര്‍ത്താലേഖകരോട് വെളിപ്പെടുത്തിയതാണിക്കാര്യം.

ഇത്തരം 800 തീവ്രവാദികളെയെങ്കിലും ഫിദായീന്‍ എന്ന ആത്മഹത്യാ സ്ക്വാഡുകളില്‍ ചേര്‍ത്ത് പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ പരിശീലിപ്പിക്കുന്നുണ്ടെന്ന് അബുഹിജറത് ആഗസ്ത് 19 ശനിയാഴ്ച ജമ്മുവില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഇതില്‍ 400 തീവ്രവാദികള്‍ നിയന്ത്രണരേഖക്കടുത്ത് നുഴഞ്ഞുകയറാന്‍ ഊഴം കാത്ത് നില്‍ക്കുകയാണെന്ന് മുഹമ്മദ് നവാസ് എന്ന യഥാര്‍ത്ഥ പേരുള്ള അബുഹിജറത് വെളിപ്പെടുത്തി. ലഷ്കാറിന്റെ ചാവേര്‍ പരിശീലന പരിപാടിക്ക് ഐഎസ്ഐയുടെയും ഉയര്‍ന്ന പാക് സൈനിക ഉദ്യോഗസ്ഥരുടെയും സഹായമുണ്ടെന്നും ഹിജറത് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+