രാജീവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 56-ാം ജന്മദിനമായ ആഗസ്ത് 20 ഞായറാഴ്ച രാഷ്ട്രം അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, ഉപരാഷ്ട്രപതി കൃഷന്‍കാന്ത്,രാജീവിന്‍െറ വിധവയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാഗാന്ധി എന്നിവര്‍ വീര്‍ഭൂമിയിലെ രാജീവിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാള്‍, നഗരവികസനമന്ത്രി ജഗ്മോഹന്‍, ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുള്ള, കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍സിംഹ്, മാധവറാവു സിന്ധ്യ, മണിശങ്കര്‍ അയ്യര്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്തി.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജീവ്ഗാന്ധി അമര്‍ രഹെ എന്ന മുദ്രാവാക്യം മുഴക്കി.












Click it and Unblock the Notifications