വിമാനത്താവളം:മുഴുസമയപ്രവര്‍ത്തനം ഇനിയുമകലെ
തിരുവനന്തപുരം: സപ്തംബര്‍ ഒന്നു മുതല്‍ തിരുവനന്തപുരം വിമാനത്താവളം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര മന്ത്രി ശരദ് യാദവ് പ്രഖ്യാപിച്ചിരുന്നെങ്കിലും മുഴുവന്‍ സമയ പ്രവര്‍ത്തനം ഇനിയുമകലെയാണെന്നാണ് സൂചന.
എയര്‍ ലങ്ക, സില്‍ക്ക് എയര്‍, കുവൈറ്റ് എയര്‍വേയ്സ് എന്നീ വിമാനക്കമ്പനികള്‍ മൂന്നു മാസം മുമ്പേ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദത്തിനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ ഇത് സംബന്ധിച്ച് ഇനിയും തീരുമാനം എടുത്തിട്ടില്ല.
വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് തടസം സൃഷ്ടിക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സികളുടെ സംസ്ഥാന അസോസിയേഷന്‍ ആരോപിച്ചു.
സപ്തംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കരുതെന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥ ലോബി കരുക്കള്‍ നീക്കുകയാണെന്ന ് കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് പ്രസിഡന്റ് കെ. വി. മുരളീധരന്‍ പറഞ്ഞു.
വേനല്‍ അവധിക്കാലത്ത് തിരുവനന്തപുരത്തു നിന്ന് അധിക സര്‍വീസ് നടത്താമെന്ന ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുടെ നിര്‍ദ്ദേശത്തെയും ഉദ്യോഗസ്ഥ ലോബി തകര്‍ക്കുകയായിരുന്നു. മാത്രമല്ല തിരുവനന്തപുരത്തെ സുരക്ഷാ നടപടികളും ദുര്‍ബലമാണ്.
ആര്‍ക്കു വേണമെങ്കിലും ട്രാവല്‍ ഏജന്‍സി പാസുമായി എയര്‍പോര്‍ട്ടില്‍ കടക്കാമെന്ന സ്ഥിതിയാണുള്ളതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും വളരെ പരിമിതമാണ്.












Click it and Unblock the Notifications