കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിയെ ജനങ്ങളിലെത്തിക്കാന്‍ വായ്പയും

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കൈരളി ചാനലിനെ ജനങ്ങളിലെത്തിക്കാന്‍ സി.പി.എം പ്രത്യേക വായ്പാപദ്ധതി ആസൂത്രണം ചെയ്യുന്നു. ഡിഷ് ആന്റിന വാങ്ങാനാണ് പ്രവര്‍ത്തകര്‍ക്ക് വായ്പനല്കുന്നത്. പാര്‍ട്ടിക്ക് ആധിപത്യമുള്ള പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് ഡിഷ് ആന്റിന വാങ്ങാന്‍ പ്രത്യേക വായ്പ അനുവദിക്കുന്നതിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

വളരെ ലളിതമായ വ്യവസ്ഥകളിലാണ് വായ്പകള്‍ അനുവദിക്കുന്നത്. 3000 മുതല്‍ 5000 രൂപ വരെ വിലവരുന്ന ഡിഷ് ആന്റിനകള്‍ ഈ പദ്ധതി പ്രകാരം ലഭ ിക്കും. ലോണ്‍ കിട്ടാന്‍ കാലതാമസം ഒട്ടുമില്ല. അപേക്ഷകനെ കുഴയ്ക്കുന്ന ജാമ്യവ്യവസ്ഥകളുമില്ല. ഒരു ആള്‍ ജാമ്യം മാത്രം മതി ലോണ്‍ എടുക്കാന്‍.

ഡിഷ് ആന്റിന വാങ്ങാനുള്ള വായ്പാഅപേക്ഷകള്‍ ഒരാഴ്ചയ്ക്കകം പരിഗണിച്ച് തുക നല്‍കണമെന്ന് പ്രാഥമിക ബാങ്കുകള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക സഹകരണബാങ്കുകളിലേറെയും സി. പി. എം നിയന്ത്രണത്തിലായതിനാല്‍ ഈ തന്ത്രം വേഗം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.

മലബാറിലെ ഡിഷ് ആന്റിന നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും ഇത് നല്ല കാലമാണ്. പലരും പത്രപ്പരസ്യങ്ങളുമായി രംഗത്തു വന്നു കഴിഞ്ഞു. ഇത്തരം പരസ്യങ്ങളില്‍ അംഗീകൃത വിതരണക്കാരുടെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത് സി.പി.എം നിയന്ത്രണത്തിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X